Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്രാസ്​...

മദ്രാസ്​ ​​െഎ.​െഎ.ടിയുടെ വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്​തു

text_fields
bookmark_border
മദ്രാസ്​ ​​െഎ.​െഎ.ടിയുടെ വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്​തു
cancel

​െചന്നൈ: ​ചെന്നെയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയുടെ വിവിധ വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്​തു. അജ്ഞാതരാണ്​  വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്​തിരിക്കുന്നത്​. ഇതിൽ ഇൻസ്​റ്റിറ്റ്യൂട്ടിലെ ആറ്​ ഡിപ്പാർട്ട്​മ​െൻറുകളുടെ വെബ്​സൈറ്റുകളും അഞ്ച്​ എക്​സലെൻസ്​  സ​െൻററുകളുടെ വെബ്​സൈറ്റുകളും അഞ്ച്​ മറ്റ്​ സൈറ്റുകളുടെ വെബ്​സൈറ്റുകളും ഉൾപ്പെടുന്നു. എന്നാൽ ​െഎ.​െഎ.ടി മദ്രാസി​​െൻറ പ്രധാന വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തവയിൽ ഉൾപ്പെടുന്നില്ല.

​െഎ.​െഎ.ടിയിൽ നടക്കാനിരിക്കുന്ന കോൺഫറൻസുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്​സൈറ്റുകളാണ്​ ഹാക്ക്​ ചെയ്യപ്പെട്ടതെന്ന്​ മദ്രാസ്​ ​െഎ.​െഎ.ടി ഡയറക്​ടർ ഭാസ്​കർ രാമമൂർത്തി പറഞ്ഞു. ഇത്തരം സൈറ്റുകൾ ആളുകൾ ഉപയോഗിക്കുന്നത്​ പാസ്​വേർഡുകൾ ഉപയോഗിച്ചാണെന്നും ഹാക്ക്​ ചെയ്യപ്പെട്ടതിനാൽ പാസ്​വേർഡുകൾ ചോർന്നതായി സംശയമുണ്ടെന്നും ​അദ്ദേഹം പറഞ്ഞു. സംഭവത്തി​​െൻറ പശ്​ചാത്തലത്തിൽ വെബ്​സൈറ്റുകളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രാസ്​ ​െഎ.​െഎ.ടി​യിലെ കൾച്ചറൽ ഫെസ്​റ്റിവെൽ സാരംഗ്​ ജനുവരി നാല്​ മുതൽ 8 വരെ കാമ്പസിൽ വെച്ച്​ നടക്കുകയാണ്​. ഹാക്കിങി​​െൻറ പശ്​ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട്​ വെബ്​സൈറ്റുകൾ സ്വതന്ത്ര വെബ്​സൈറ്റുകളായി മാറ്റുമെന്നും ​െഎ.​െഎ.ടി അധികൃതർ അറിയിച്ചു. ഇത്​ മൂലം ​​െഎ.​െഎ.ടിയുടെ കീഴിലുള്ള വിവിധ വെബ്​സൈറ്റുകൾ ഡൗണാകാനുള്ള സാധ്യതയുണ്ടെന്നും വൈകാതെ തന്നെ പ്രശ്​നത്തിന്​ പരിഹാരമുണ്ടാവുമെന്ന്​ മദ്രാസ്​ ​െഎ.​െഎ.ടി അധികൃതർ പറഞ്ഞു. ബയോടെക്​നോളജി, സിവിൽ എഞ്ചിനീയറിങ്​, ഹ്യൂമാനിറ്റീസ്​, സോഷ്യൽ സയൻസ്​, മാനേജ്​മ​െൻറ്​ , മാത്തമാറ്റിക്​സ്​, മെക്കാനിക്കൽ എൻജീനയറിങ്​ എന്നിവയുടെ വെബ്​സൈറ്റുകളാണ്​ ഇത്തരത്തിൽ ഹാക്ക്​ ചെയ്യപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:website hacking
News Summary - Indiatimes|The Times of India|The Economic Times Sign In The Times of IndiaCity Home City Chennai Citizen Reporter Crime Civic Issues Politics Schools & Colleges Events News » City News » Chennai News » IIT-Madras websites hacked Note ban verdict favours government? IIT-Madras websites hacked
Next Story