ഇന്ത്യയിലെ യുവാക്കൾ വിദേശത്തുള്ളവരുടെ കയ്യിലെ കളിപ്പാവകളാവരുത്; സി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി നേതാവ് നിതിൻ നബിൻ
text_fieldsജന്തർമന്തറിനെ വിറപ്പിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രക്ഷോഭം അരങ്ങേറിയതോടെ രാജ്യം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് എന്നീ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരം ഭരണകൂടത്തെ വലിയ രീതിയിൽ പിടിച്ചുലച്ചിട്ടുണ്ടെന്നതിന്‍റെ തെളിവാണ് ഇപ്പോൾ ബി.ജെ.പി പ്രസിഡന്‍റ് നിതിൻ നബിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.
രാജ്യത്തെ യുവാക്കൾ വിദേശ കരങ്ങളിലെ കളിപ്പാവകളാവരുതെന്നാണ് നിതിൻ നബിൻ പറഞ്ഞത്. യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും നിതിൻ നബിൻ വിമർശിച്ചു. റാഞ്ചിയിൽ ഒരു സംവാദ പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ നബിൻ സി.ജെ.പിയുടെ നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.
ഇന്ത്യയിലെ യുവാക്കൾ രാഷ്ട്ര നിർമ്മാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തിരുന്ന് ചില ആളുകൾ കരുതുന്നത് ഇന്ത്യയിലെ യുവാക്കളുടെ ദിശ നിർണ്ണയിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ്, എന്നാൽ ഇന്ത്യയിലെ യുവാക്കൾ ഏതാനും ആളുകളുടെ കയ്യിലെ കളിപ്പാവകളാകില്ല എന്നാണ് നിതിൻ നബിൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

