Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊത്തവില സൂചിക...

മൊത്തവില സൂചിക പണപ്പെരുപ്പം കുറഞ്ഞു

text_fields
bookmark_border
മൊത്തവില സൂചിക പണപ്പെരുപ്പം കുറഞ്ഞു
cancel

ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യ (ഡ​ബ്ല്യൂ.​പി.​ഐ) പ​ണ​പ്പെ​രു​പ്പം ര​ണ്ടു​വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യാ​യ 4.73ലേ​ക്കെ​ത്തി. ജ​നു​വ​രി​യി​ലെ ക​ണ​ക്കാ​ണി​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ക​യ​റു​മ്പോ​ഴും ഉ​ൽ​പാ​ദ​ന വ​സ്തു​ക്ക​ൾ, ഇ​ന്ധ​നം, ഊ​ർ​ജം തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യാ​ണ് പ​ണ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ർ​ത്തി​യ​ത്.

ഡ​ബ്ല്യൂ.​പി.​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം എ​ട്ടു​മാ​സ​മാ​യി തു​ട​ർ​ച്ചാ​യി കു​റ​യു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ത് 13.68ഉം ​ഡി​സം​ബ​റി​ൽ 4.95ഉം ​ആ​യി​രു​ന്നു. ധാ​തു​എ​ണ്ണ​ക​ൾ, രാ​സ​വ​സ്തു​ക്ക​ൾ, രാ​സ​വ​സ്തു ഉ​ൽ​പ​ന്ന​ങ്ങ​ൾ, തു​ണി, അ​സം​സ്കൃ​ത പെ​ട്രോ​ൾ, പ്ര​കൃ​തി​വാ​ത​കം, ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കാ​ര്യ​മാ​യി 2023 ജ​നു​വ​രി​യി​ലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് കു​റ​ച്ച മേ​ഖ​ല​ക​ൾ.

എ​ന്നാ​ൽ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 2.38 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു.അ​തേ​സ​മ​യം, ചി​​​ല്ല​​​റ​​വ്യാ​​പാ​​ര പ​​​ണ​​​പ്പെ​​​രു​​​പ്പം മൂ​​​ന്നു മാ​​​സ​​​ത്തെ ഉ​​​യ​​​ർ​​​ന്ന നി​​ര​​ക്കി​​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WPI inflation
News Summary - India’s WPI Inflation Declines To 4.73% In January, Touches 24-Month Low
Next Story