Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു ലക്ഷത്തിൽനിന്ന്​ രണ്ടു ലക്ഷത്തിലേക്ക്​ 10 ദിവസം മാത്രം; കോവിഡ് രണ്ടാംതരംഗം ഇന്ത്യ​യെ വിഴുങ്ങുന്നു?
cancel
camera_altAPLKY2COVIDVKM
Homechevron_rightNewschevron_rightIndiachevron_rightഒരു ലക്ഷത്തിൽനിന്ന്​...

ഒരു ലക്ഷത്തിൽനിന്ന്​ രണ്ടു ലക്ഷത്തിലേക്ക്​ 10 ദിവസം മാത്രം; കോവിഡ് രണ്ടാംതരംഗം ഇന്ത്യ​യെ വിഴുങ്ങുന്നു?

text_fields
bookmark_border

ന്യുഡൽഹി: കോവിഡ്​ മഹാമാരി ഇന്ത്യയിൽ വ്യാപനം തുടങ്ങിയിട്ട്​​ ഒരു വർഷത്തിലേറെയായെങ്കിലും ആദ്യമായി പ്രതിദിന കണക്ക്​ ഒരു ലക്ഷത്തിലെത്തുന്നത്​ ഏപ്രിൽ അഞ്ചിനാണ്​. അതുകഴിഞ്ഞ്​ കൃത്യം 10 ദിവസമാകു​േമ്പാഴേക്ക്​ 24 മണിക്കൂറിലെ കണക്ക്​ രണ്ടു ലക്ഷത്തിനു മുകളിലെത്തിയിരിക്കുന്നു​​. കൃത്യമായി പറഞ്ഞാൽ 2,00,739 പുതിയ കോവിഡ്​ രോഗികൾ. ഒരു ദിവസം മുമ്പ്​ 1,84,372 ആയിരുന്നതാണ്​ രണ്ടു ലക്ഷംതൊട്ടത്​. നിരവധി സംസ്​ഥാനങ്ങൾ ഭാഗിക​മായോ പൂർണമായോ വീണ്ടും ലോക്​ഡൗണിലേക്ക്​ നീങ്ങിയിട്ടും കണക്കുകൾ അമ്പരപ്പിക്കുന്ന വേഗത്തിൽ കുതിക്കുന്നത്​ സർക്കാറുകളെ മുനയിൽ നിർത്തുകയാണ്​.

താഴോട്ടു മാത്രം ഇറങ്ങിയ ആശ്വാസനാളുകൾക്ക്​ ശേഷം തുടർച്ചയായി 36ാം ദിവസവും രാജ്യത്ത്​ കോവിഡ്​ കണക്കുകൾ മുകള​ിലോട്ടാണ്​. ചികിത്സയിലുള്ളത്​ 15 ലക്ഷത്തോളം രോഗികൾ​. മൊത്തം രോഗബാധിതരുടെ കണക്ക്​ 1.4 കോടി വരും. മരണസംഖ്യ 173,123ഉം. ഇന്നലെയും 1,000 ലേറെ പേർ രാജ്യത്ത്​ മരണത്തിന്​ കീഴടങ്ങി. ഒരു ദിവസം മുമ്പും ആയിരത്തിനു മുകളിലായിരുന്നു സംഖ്യ.

തുടർച്ചയായ വർധനയുമായി ലോകത്ത്​ മുന്നിൽനിന്ന മാസങ്ങൾ കഴിഞ്ഞ്​ മാസങ്ങളോളം രാജ്യത്ത്​ കോവിഡ്​ കണക്കുകൾ താഴോട്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12ന്​ മൊത്തം 1.35 ലക്ഷം പേർ മാത്രമായിരുന്നു കോവിഡിന്​ ചികിത്സയിലുണ്ടായിരുന്നത്​. തീരെ കുറഞ്ഞ്​ അപകടനില തരണം ചെയ്​തെന്നു തോന്നിച്ച ഘട്ടംവരെ എത്തിയതിനു ​ശേഷം മാർച്ച്​ ആദ്യത്തിൽ​ വീണ്ടും കുതിപ്പ്​ കണ്ടു​. പി​ന്നീടൊരിക്കലും രാജ്യം തിരിഞ്ഞുനോക്കിയിട്ടില്ല. അതിപ്പോൾ മൊത്തം ചികിത്സയിലുള്ള കോവിഡ്​ രോഗികൾ 14 ലക്ഷത്തിനു മുകളിലെത്തി.

പല സംസ്​ഥാനങ്ങളിലും കോവിഡ്​ ബാധിതരെ പ്രവേശിപ്പിക്കാനാവാതെ ആശുപത്രികളും മൃതദേഹങ്ങൾ സംസ്​കരിക്കാനാവാതെ ശ്​മശാനങ്ങളും നിറഞ്ഞത്​ ആശങ്ക ഇരട്ടിയാക്കുന്നു. അതിനിടെ,​ ലോകത്ത്​ ഏറ്റവും കൂടുതൽ വാക്​സിൻ നിർമിക്കുന്ന ഇടമായിട്ടും ആവശ്യത്തിന്​ ലഭ്യമല്ലെന്ന പരാതി വേറെ.

രാജ്യം കഴിഞ്ഞ വർഷത്തേതിന്​ സമാനമായ ലോക്​ഡൗണിലേക്ക്​ ഇനിയും നീങ്ങില്ലെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി സീതാരാമൻ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും കണക്കുകൾ അനിയന്ത്രിതമായി കൂടിയാൽ പുനർവിചിന്തനം ഉണ്ടാകുമോയെന്നാണ്​ രാജ്യം ഉറ്റുനോക്കുന്നത്​. സി.ബി.എസ്​.ഇ പരീക്ഷകൾ കഴിഞ്ഞ ദിവസം റദ്ദാക്കുകയോ നിർത്തിവെക്കുകയോ ചെയ്​തിരുന്നു. ഹോട്ടലുകളും മണ്​ഡപങ്ങളും കോവിഡ്​ ചികിത്സക്കായി പ്രയോജനപ്പെടുത്താൻ മുംബൈ, ഡൽഹി കോസ്​മോപോളിറ്റൻ നഗരങ്ങൾ തീരുമാനമെടുത്തത്​ കഴിഞ്ഞ ദിവസമാണ്​.

രോഗ വ്യാപനത്തോളം ആശങ്കയുയർത്തി വിവിധ സംസ്​ഥാനങ്ങളിലുള്ള ആറു കോടിയോളം വരുന്ന ഇതര സംസ്​ഥാന കുടിയേറ്റ തൊഴിലാളികളുടെ ഉപജീവന പ്രശ്​നങ്ങൾ മറ്റൊന്ന്​. മഹാരാഷ്​ട്രയിൽ മാത്രം അരലക്ഷത്തിലേറെയാണ്​ പ്രതിദിന കണക്ക്​. ഉത്തർ പ്രദേശിൽ കാൽലക്ഷം കടന്നിട്ടുണ്ട്​. കർണാടക, തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, ഡൽഹി, പശ്​ചിമ ബംഗാൾ, കേരളം, രാജസ്​ഥാൻ, ഛത്തീസ്​ഗഢ്​, ഗുജറാത്ത്​, മധ്യപ്രദേശ്​, ബിഹാർ തുടങ്ങിയവയും പിറകിലുണ്ട്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidIndia2 lakh10 days
News Summary - India's single-day Covid-19 spike went from 1 lakh to over 2 lakh in just 10 days
Next Story