Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.പി.ജി കപ്പൽ ‘നന്ദാ ദേവി’ ഗുജറാത്തിലെത്തി

text_fields
bookmark_border
എൽ.പി.ജി കപ്പൽ ‘നന്ദാ ദേവി’ ഗുജറാത്തിലെത്തി
cancel

അഹ്മദാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹുർമുസ് കടലിടുക്ക് കടന്ന് 46,500 മെട്രിക് ടൺ വാതകവുമായി ഇന്ത്യയുടെ രണ്ടാമത്തെ എൽ.പി.ജി വഹിച്ച കപ്പൽ ‘നന്ദാ ദേവി’ ചൊവ്വാഴ്ച ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി.

ആദ്യ കപ്പലായ ‘ശിവാലിക്’ തിങ്കളാഴ്ച മുന്ദ്രയിലെത്തിയിരുന്നു. ‘നന്ദാ ദേവി’യിലെ ദ്രവീകൃത പെട്രോളിയം വാതകം മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന പ്രക്രിയകൾ നടക്കുന്നതായി ദീൻദയാൽ തുറമുഖ അതോറിറ്റി ചെയർമാൻ സുശീൽ കുമാർ സിങ് പറഞ്ഞു. 46,500 മെട്രിക് ടൺ എൽ.പി.ജിയാണ് എത്തിയത്. ഈ ഇന്ധനം ബി.ഡബ്ല്യു ബിർച്ച് എന്ന കപ്പലിലേക്ക് മാറ്റും. തുടർന്ന് കിഴക്കൻ തീരത്തുള്ള എന്നൂർ (തമിഴ്നാട്), ഹാൽദിയ (പശ്ചിമ ബംഗാൾ) എന്നീ തുറമുഖങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറിൽ 1,000 ടൺ എന്ന നിരക്കിൽ മാറ്റുകയാണ്. മുഴുവൻ പ്രവർത്തനവും പൂർത്തിയാകാൻ രണ്ടു ദിവസമെടുക്കും. ഇവിടെയെത്തുന്ന എൽ.പി.ജി കപ്പലുകൾക്ക് മുൻ‌ഗണന നൽകണമെന്നും പ്രക്രിയകൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്നും തുറമുഖ മന്ത്രാലയം നിർദേശിച്ചു. ഈ പ്രവർത്തനങ്ങൾ പരമാവധി കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതായും ഒന്നിലധികം ഏജൻസികൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India’s second LPG carrier ‘Nanda Devi’ arrives at Gujarat port
Next Story