പാകിസ്താനോട് ഇന്ത്യ: ‘ഞങ്ങളുടെ പൗരന്മാർക്കുവേണ്ടി നിങ്ങൾ സംസാരിേക്കണ്ടതില്ല’
text_fieldsയുനൈറ്റഡ് നേഷൻസ്: വെറുപ്പിെൻറ തത്ത്വശാസ്ത്രത്തിൽനിന്ന് ഭീകരതയുടെ വ്യവസായം പടുത്തുയർത്തിയവരുടെ വക്കാലത്ത് ആവശ്യമില്ലെന്ന് യു.എൻ പൊതുസഭയിൽ ഇന്ത്യ. പാകി സ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ നടത്തിയ പരാമർശങ്ങൾക്ക് ശക്തമായി തിരിച്ചടി നൽ കവെയാണ് ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘തങ്ങൾക്കുവേണ്ടി മറ്റാരെങ്കിലും സംസ ാരിക്കേണ്ട ആവശ്യം ഇന്ത്യയിലെ പൗരന്മാർക്കില്ല. പാവനമായ ഈ വേദിയിൽ വിഭാഗീയതയുടെയ ും വേർതിരിവിെൻറയും കഠോരപദങ്ങളാണ് പാക് പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയത്. ഭിന്നതകൾ മൂർച്ഛിപ്പിക്കാനുള്ള ശ്രമം കൊണ്ടുതന്നെ അതൊരു വിദ്വേഷ പ്രസംഗമായിരുന്നു. ‘വംശഹത്യ’, ‘കൂട്ടക്കൊല’, ‘തോക്കെടുക്കൂ’, ‘അവസാനം വരെ പോരാടൂ’ തുടങ്ങിയ പ്രയോഗങ്ങൾ നിറഞ്ഞ ആ പ്രസംഗം 21ാം നൂറ്റാണ്ടിനെയല്ല, മധ്യകാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്’- ഇന്ത്യയെ പ്രതിനിധാനം ചെയ്ത വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര ചൂണ്ടിക്കാട്ടി.
ആണവായുധ പ്രയോഗത്തെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന ഇംറാൻ ഖാൻ രാഷ്ട്രതന്ത്രജ്ഞനെപ്പോലെയല്ല, യുദ്ധക്കൊതിയെൻറ രീതിയിലാണ് സംസാരിക്കുന്നത്. ഭീകരതാ വ്യവസായം കുത്തയാക്കിവെച്ച നാടിെൻറ നേതാവ് ഭീകരതയെ ന്യായീകരിക്കുന്നത് ലജ്ജാകരവും വിദ്വേഷ പ്രോത്സാഹകവുമാണ്. മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനായി നടിക്കാനുള്ള ശ്രമമാണ് മുഖ്യധാര ഭീകരതയുടെ വക്താക്കൾ നടത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകര സംഘടനകളും പാകിസ്താനിൽ ഇല്ലെന്ന് ഉറപ്പിച്ചുപറയാൻ ഇംറാൻ ഖാന് കഴിയുമോ? ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരന് പെൻഷൻ നൽകുന്ന ഒരേയൊരു രാജ്യമാണ് പാകിസ്താൻ എന്നത് അവർ സമ്മതിക്കുമോ? പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങൾ കടുത്ത പീഡനങ്ങൾ അനുഭവിക്കുകയാണെന്നും വിദിഷ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു പറഞ്ഞ അവർ, പാകിസ്താൻ ഭീകരതയും വിദ്വേഷവും മുന്നോട്ടുകൊണ്ടുപോകുേമ്പാൾ ജമ്മു-കശ്മീരിൽ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനുള്ള നടപടികളിലാണ് ഇന്ത്യയെന്നും കൂട്ടിേച്ചർത്തു.
യു.എൻ പൊതു ചർച്ചയിൽ സംസാരിക്കവേ, ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ഇംറാൻ ഖാൻ നടത്തിയത്. 50 മിനിറ്റ് പ്രസംഗത്തിൽ പകുതി സമയവും ഇന്ത്യയെ വിമർശിക്കാൻ ഉപയോഗിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
കശ്മീരും ആണവ യുദ്ധവുമൊക്കെ ഇംറാെൻറ പ്രസംഗത്തിൽ പ്രാധാന്യം നേടി. ഇതിനെ ഖണ്ഡിച്ചായിരുന്നു വിദിഷയുടെ മറുപടി.
അതിനിടെ, പാകിസ്താനുമായി അടുത്ത ബന്ധമുള്ള ചൈന യു.എൻ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിച്ചു. യു.എൻ ചട്ടങ്ങൾ, സുരക്ഷ കൗൺസിൽ പ്രമേയങ്ങൾ, ഉഭയകക്ഷി ഉടമ്പടികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ‘തർക്കം’ സമാധാനപരമായും ശരിയായ രീതിയിലും അഭിസംബോധന ചെയ്യപ്പെടണമെന്ന് ചൈന വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു. തൽസ്ഥിതി ഏകപക്ഷീയമായി മാറ്റിമറിക്കുന്ന നടപടികളെടുക്കരുത്. ഇന്ത്യയുടെയും പാകിസ്താെൻറയും അയൽക്കാരെന്ന നിലക്ക്, തർക്കം ഫലപ്രദമായി കൈകാര്യം ചെയ്യാനും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ സുസ്ഥിരത നിലനിർത്താനും അവർക്ക് കഴിയുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്നും വാങ് പറഞ്ഞു.
എന്നാൽ, കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എല്ലാരാജ്യങ്ങളും ആ പരമാധികാരം മാനിക്കണമെന്നും ഇന്ത്യ മറുപടി നൽകി. കശ്മീരിലെ സമീപകാല സംഭവവികാസങ്ങൾ തീർത്തും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
