Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയർന്നു

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയർന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്ക്​​ രോഗം സ്ഥിരീകരിച്ചു. 140 പേർ രോഗം ബാധിച്ച്​ മരിച്ചു. 19,957 പേർക്ക്​ രോഗമുക്​തിയുണ്ടായി. കഴിഞ്ഞ ദിവസമായി താരതമ്യം ചെയ്യ​ു​േമ്പാൾ രോഗികളുടെ എണ്ണം ഏഴ്​ ശതമാനം ഉയർന്നിട്ടുണ്ട്​.

ഇതോടെ ആകെ രോഗബാധിതരുടെ ​എണ്ണം 1,13,33,728 ആയി ഉയർന്നു. 1,09,73,260 പേർ ഇതുവരെ രോഗമുക്​തി നേടി. 2,02,022 പേരാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളത്​. 1,58,446 ആകെ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു.

മഹാരാഷ്​ട്രയിലാണ്​ രോഗികളിൽ ഭൂരിപക്ഷവും. 15000ത്തോളം പേർക്കാണ്​ മഹാരാഷ്​ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. അതേസമയം, 2,82,18,457 പേർക്ക്​ രാജ്യത്ത്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India's records 24,882 new cases, 140 deaths; active cases soar
Next Story