ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കും; ഭാർഗവാസ്ത്ര കൗണ്ടർ ഡ്രോൺ പരീക്ഷണം വിജയം
text_fieldsന്യൂഡൽഹി: പുതിയ കൗണ്ടർ-ഡ്രോൺ സംവിധാനമായ ഭാർഗവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. കുറഞ്ഞ ചെലവിൽ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ആണ് ഡ്രോൺ രൂപകൽപന ചെയ്തതും വികസിപ്പിച്ചെടുത്തതും. ഒഡിഷയിലെ ഗോപാല്‍പുരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. ഓപറേഷൻ സിന്ദൂറിൽ പാക് ഡ്രോണുകളുടെ ആക്രമണങ്ങൾ നടന്ന വേളയിൽ പുതിയ പരീക്ഷണം ഇന്ത്യക്ക് മുതൽക്കൂട്ടാണ്. ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും.
രണ്ടര കിലോമീറ്റർ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ തിരിച്ചറിയാനും തകർക്കാനുമുള്ള സംവിധാനമാണ് ഭാർഗവാസ്ത്രയിലുള്ളത്. 2025 മെയ് 13 ന് ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപാൽപൂരിൽ പരീക്ഷണം നടന്നത്. മൂന്നുതവണയാണ് റോക്കറ്റുകളുടെ പ്രവർത്തനം മാത്രം പരിശോധിച്ചത്.
ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങളും നടത്തി. രണ്ട് സെക്കൻഡിനുള്ളിൽ രണ്ട് റോക്കറ്റുകൾ സാൽവോ മോഡിൽ വിക്ഷേപിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തി. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ നേടുകയും ചെയ്തുവെന്നും എസ്.ഡി.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

