Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകയറ്റുമതി മൂന്നാം...

കയറ്റുമതി മൂന്നാം മാസവും ഇടിവിൽ

text_fields
bookmark_border
കയറ്റുമതി മൂന്നാം മാസവും ഇടിവിൽ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്റെ ക​യ​റ്റു​മ​തി തു​ട​ർ​ച്ചാ​യി മൂ​ന്നാം മാ​സ​വും ഇ​ടി​ഞ്ഞു. ഏ​പ്രി​ലി​ൽ 12.7 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്. 34.66 ശ​ത​കോ​ടി ഡോ​ള​റി​ലേ​ക്കാ​ണ് ചു​രു​ങ്ങി​യ​ത്. വ്യാ​പാ​ര​ക്ക​മ്മി 15.24 ശ​ത​കോ​ടി ഡോ​ള​റാ​യി. ഇ​ത് 20 മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ്. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന വി​പ​ണി​ക​ളാ​യ യൂ​റോ​പ്പി​ലും യു.​എ​സി​ലും ഇ​ന്ത്യ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നു​ണ്ടാ​യ കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണം. ഈ ​അ​വ​സ്ഥ മാ​റാ​ൻ ഇ​നി​യും സ​മ​യം എ​ടു​ത്തേ​ക്കു​മെ​ന്ന് വി​ദേ​ശ വ്യാ​പാ​ര ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ന്തോ​ഷ് കു​മാ​ർ സാ​രം​ഗി പ​റ​ഞ്ഞു. എ​ന്നാ​ൽ, സെ​പ്റ്റം​ബ​ർ മു​ത​ൽ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചൈ​നീ​സ് വി​പ​ണി തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. യൂ​റോ​പ്പി​ലേ​യും യു.​എ​സി​ലേ​യും ആ​വ​ശ്യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്ന​തോ​ടെ ക​യ​റ്റു​മ​തി വ​ർ​ധി​ക്കും-​അ​ദ്ദേ​ഹം തു​ട​ർ​ന്നു.

ഇ​റ​ക്കു​മ​തി​യി​ലും കു​റ​വു വ​ന്നു. 14 ശ​ത​മാ​ന​മാ​ണ് കു​റ​വ്. അ​ഞ്ചു​മാ​സം തു​ട​ർ​ച്ച​യാ​യി ഇ​റ​ക്കു​മ​തി​യി​ൽ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​മാ​സം 58.06 ശ​ത​കോ​ടി ഡോ​ള​റി​ന്റെ ഇ​റ​ക്കു​മ​തി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ത്ത​വ​ണ അ​ത് 49.9 ശ​ത​കോ​ടി ഡോ​ള​റാ​യി ചു​രു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflationIndia
News Summary - India's inflation continues to fall for third straight month
Next Story