Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​യു​ടെ വ്യവസായ...

ഇ​ന്ത്യ​യു​ടെ വ്യവസായ വളർച്ച 4.3 ശതമാനമായി കുറഞ്ഞു

text_fields
bookmark_border
industry
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച 2022 ഡി​സം​ബ​റി​ൽ 4.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ന​വം​ബ​റി​ൽ 7.3 ശ​ത​മാ​ന​മാ​യി​രു​ന്നു. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ മ​ന്ദ​ഗ​തി​യി​ലു​ള്ള പ്ര​ക​ട​ന​മാ​ണി​തി​ന് കാ​ര​ണ​മെ​ന്നും ദേ​ശീ​യ സ്ഥി​തി​വി​വ​ര ക​ണ​ക്ക് ഓ​ഫി​സ് (എ​ൻ.​എ​സ്.​ഒ) വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന സൂ​ചി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ ഫാ​ക്ട​റി ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച 2021 ഡി​സം​ബ​റി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ൽ​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച 2021 ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 2.6 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഖ​ന​ന ഉ​ൽ​പാ​ദ​നം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 9.8 ശ​ത​മാ​നം വ​ർ​ധി​ച്ചു. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​വും 10.4 ശ​ത​മാ​നം കൂ​ടി. മൂ​ല​ധ​ന ച​ര​ക്ക് മേ​ഖ​ല 7.6 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

ഒ​രു വ​ർ​ഷം മു​മ്പു​ള്ള ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന ഉ​ൽ​പാ​ദ​നം 10.4 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​മ​ല്ലാ​ത്ത ച​ര​ക്ക് ഉ​ൽ​പാ​ദ​നം 7.2 ശ​ത​മാ​നം വ​ർ​ധി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ, നി​ർ​മാ​ണ ച​ര​ക്കു​ക​ളും 8.2 ശ​ത​മാ​ന​വും പ്രാ​ഥ​മി​ക ച​ര​ക്കു​ക​ളു​ടെ ഉ​ൽ​പാ​ദ​നം 8.3 ശ​ത​മാ​ന​വും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ച​ര​ക്ക് ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച ഒ​രു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 0.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ (ഏ​പ്രി​ൽ-​ഡി​സം​ബ​ർ) വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന സൂ​ചി​ക വ​ള​ർ​ച്ച 5.4 ശ​ത​മാ​ന​മാ​ണ്. മു​ൻ​വ​ർ​ഷം 15.3 ശ​ത​മാ​ന​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:industrial growth
News Summary - India's industrial growth slowed to 4.3 percent
Next Story