Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽനിന്ന്​...

ഇന്ത്യയിൽനിന്ന്​ അഞ്ചു​ലക്ഷം ഡോസ്​​ കോവിഡ്​ വാക്​സിൻ ശ്രീലങ്കയിലെത്തി

text_fields
bookmark_border
Covid Vaccine
cancel

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന്​ കയറ്റിയയച്ച 5,00,000 ഡോസ്​ കൊറോണ വൈറസ് പ്രതിരോധ​ വാക്​സിൻ കൊളംബോയിലെത്തി. വാക്​സിൻ കൊളംബോയിലെത്തിയ വിവരം കേന്ദ്ര വി​േദശകാര്യമന്ത്രി എസ്​. ജയ്​ശങ്കർ സ്​ഥിരീകരിച്ചു.

വാക്​സിൻ നൽകിയതിന്​ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്‍റ്​ ഗോതബായ രാജപക്​സ നന്ദി അറിയിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്​, നേപ്പാൾ, മാലദ്വീപ്​ എന്നിവിടങ്ങളിലേക്ക്​ നേരത്തേ വാക്​സിൻ കയറ്റി അയച്ചിരുന്നു.

വാക്​സിൻ മൈത്രിയുടെ ഭാഗമായി അഞ്ചുലക്ഷം ഡോസ്​ വാക്​സിനാണ്​ ഇന്ത്യ ശ്രീലങ്കക്ക്​ സമ്മാനമായി നൽകിയത്​. ശ്രീലങ്കയുടെ നാഷനൽ മെഡിസിൻസ്​ റഗുലേറ്ററി അതോറിറ്റി ഓക്​സ്​ഫഡ്​ ആസ്​ട്രസെനകയുടെ കോവിഷീൽഡ്​ വാക്​സിന്‍റെ ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaCovid VaccineIndia
News Summary - Indias gift of 5 lakh doses of COVID-19 vaccines reach Sri Lanka
Next Story