Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജി.ഡി.പിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; ആദ്യപാദം ഇടിഞ്ഞത്​ 23.9%
cancel
camera_altകടപ്പാട്​: THE NEW INDIAN EXPRESS
Homechevron_rightNewschevron_rightIndiachevron_rightജി.ഡി.പിയിൽ...

ജി.ഡി.പിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; ആദ്യപാദം ഇടിഞ്ഞത്​ 23.9%

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ ജി.ഡി.പിയിൽ 23.9 ശതമാനത്തിൻെറ ഇടിവ്​. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ കണക്ക്​ കേ​ന്ദ്ര സ്​റ്റാറ്റിറ്റിക്​സ്​ മന്ത്രാലയമാണ്​ പുറത്തുവിട്ടത്​.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവ്​ വളർച്ചയാണ്​ ഇതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു​. പ്രമുഖ ഏഷ്യൻ രാജ്യങ്ങൾക്കിടയിലും ഏറ്റവും തളർച്ച സംഭവിച്ചത്​ ഇന്ത്യക്കാണ്​.

കോവിഡ്​ 19 കാരണമുള്ള തൊഴിൽ നഷ്​ടവും വരുമാനത്തിലെ ഇടിവും തകർച്ചക്ക്​ ആക്കം കൂട്ടിയതായാണ്​ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 8.1 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയിരുന്നത്​.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർയുണ്ടാകില്ലെന്ന്​ നേരത്തേ ആർ.ബി.ഐ പ്രവചിച്ചിരുന്നു. ​സാമ്പത്തിക വർഷത്തിൽ നെഗറ്റീവ്​ വളർച്ചയാണുണ്ടാവുകയെന്ന്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​ വ്യക്​തമാക്കിയിരുന്നു. മൂഡീസ്​ പോലുള്ള ചില റേറ്റിങ്​ ഏജൻസികളും നേരത്തേ പ്രവചനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala Sitharamanindia gdp
Next Story