Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ ഭക്ഷ്യഉപഭോഗം 2025ൽ ലക്ഷം കോടി ഡോളറാകും -രാഷ്​ട്രപതി

text_fields
bookmark_border
Ramnath Kovind
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യഉപഭോഗം 2025 ആകുന്നതോടെ ലക്ഷം കോടി ഡോളറാവുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്. ‘‘ഭക്ഷണം സംസ്​കാരമാണ്​. എന്നാൽ, കച്ചവടം കൂടിയാണ്​. ഇന്ത്യയുടെ നിലവിലെ ഭക്ഷ്യ ഉപഭോഗം 370 ബില്യൻ ​​ഡോളറാണ്​. ഇത്​  2025 ആകുന്നതോടെ ഒരു ട്രില്യൺ (ലക്ഷം കോടി) ഡോളറാവും. രാജ്യത്ത്​ ഭക്ഷ്യമൂല്യശൃംഖലയിൽ ഉടനീളം സാധ്യതകളാണ്​’’ -കോവിന്ദ്​ പറഞ്ഞു.

 രാജ്യത്തും വിദേശത്തുമുള്ള നിക്ഷേപകർക്ക്​ വൻ സാധ്യതയാണ്​ ഭക്ഷ്യമൂല്യശൃംഖല (ഫുഡ്​ വാല്യൂ ചെയിൻ) വാഗ്​ദാനം ചെയ്യുന്നത്​. വളർന്നുവരുന്ന ഇൗ മേഖല നൽകുന്നത്​ വലിയ വ്യവസായസാധ്യതയാണ്​​. സ്​ത്രീകൾക്കും യുവാക്കൾക്കും തൊഴിലവസരങ്ങൾ നൽകാൻ മേഖലക്കാവും. രാജ്യത്തെ ഭക്ഷ്യമാലിന്യ​ത്തി​​െൻറ തോത്​ അംഗീകരിക്കാനാവാത്തതാണെന്നും ഭക്ഷ്യസംസ്​കരണത്തിൽ ശ്രദ്ധയൂന്നുന്നതിലൂടെ ഇൗ തോത്​ കുറക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നും കോവിന്ദ്​ പറഞ്ഞു. ‘വേൾഡ്​ ഫുഡ്​ ഇന്ത്യ’ പരിപാടിയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindmalayalam newsfood consumptionUSDIndia News
News Summary - India's food consumption is likely to touch USD 1 trillion by 2025- India news
Next Story