36 മാസത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകും - ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsമുംബൈ: ജപ്പാനുമായി സഹകരിച്ച് നിർമ്മിക്കുന്ന 15 ബില്യൺ ഡോളറിന്റെ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2028 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 50 ബില്യൺ ഡോളർ സമാഹരിക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"2028 ആകുമ്പോഴേക്കും ഞങ്ങൾക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യും". വികസനത്തിൽ അയൽ സംസ്ഥാനമായ ഗുജറാത്ത് മഹാരാഷ്ട്രയേക്കാൾ മുന്നിലാണെന്ന് സമ്മതിച്ചു കൊണ്ടാണ് ഫഡ്‌നാവിസ് ഈ പ്രസ്താവന നടത്തിയത്. 2014 -19 കാലയളവിൽ മുഖ്യമന്ത്രിയായിരിക്കെ അടിസ്ഥാന സൗകര്യ വികസനത്തിൽ 30 ബില്യൺ യു.എസ് ഡോളർ നിക്ഷേപിച്ചതായും ഇപ്പോൾ പ്രധാനപ്പെട്ട പദ്ധതികൾക്കായി കൂടുതൽ പണം നിക്ഷേപിക്കുന്നുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചറിയാം
മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ, മണിക്കൂറിൽ 320 കിലോമീറ്റർ (200 മൈൽ) വേഗതയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 21 കിലോമീറ്റർ നീളമുള്ള തുരങ്കമുണ്ട്, അതിൽ 7 കിലോമീറ്റർ കടലിനടിയിലുള്ള തുരങ്കവും ഉൾപ്പെടുന്നു. ട്രാക്കിന്റെ ആകെ നീളം 508 കിലോമീറ്ററാണ്. ഈ റൂട്ടിൽ 12 സ്റ്റേഷനുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

