ഇന്ത്യയിലെ ഏറ്റവും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഒരു ദക്ഷിണേന്ത്യൻ നഗരം, ചെന്നൈയും ബംഗളൂരുവും ആദ്യ പത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ മൂന്ന് ദക്ഷിണന്ത്യൻ നഗരങ്ങൾ. 4823 പോയിന്റോടെ തമിഴ്നാട്ടിലെ മധുരൈ ആണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തിയത്. 6,822 പോയിന്റുമായി ചെന്നൈ മൂന്നാമതും 6,842 പോയിന്റുള്ള ബംഗളൂരു അഞ്ചാമതുമാണ്.
പുതുതായി പുറത്തിറങ്ങിയ സ്വച്ഛ് സർവേക്ഷൻ 2025 റിപ്പോർട്ടിലാണ് മാലിന്യ സംസ്കരണം, പൊതു ശുചിത്വം തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
തലസ്ഥാന നഗരമായ ഡൽഹിയും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തുണ്ട്. ഗ്രേറ്റർ മുംബൈ എട്ടാം സ്ഥാനത്താണ്.
1.മധുരൈ - 4,823
2 .ലുധിയാന - 5,272
3. ചെന്നൈ - 6,822
4. റാഞ്ചി - 6,835
5. ബംഗളൂരു - 6,842
6. ധൻബാദ് - 7,196
7. ഫരീദാബാദ് - 7,329
8. ഗ്രേറ്റർ മുംബൈ - 7,419
9. ശ്രീനഗർ - 7,488
10.ഡൽഹി - 7,920
കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് റാങ്കിംഗിൽ ഇത്തവണത്തെ പ്രധാന വെല്ലുവിളികളായി കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, ഇൻഡോർ, സൂററ്റ്, നവി മുംബൈ എന്നിവ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി പുതിയ 'സൂപ്പർ സ്വച്ഛ് ലീഗിൽ' ഇടം നേടി. അഹമ്മദാബാദ്, ഭോപ്പാൽ, ലഖ്‌നൗ, റായ്പൂർ, ജബൽപൂർ തുടങ്ങിയ നഗരങ്ങളും ഉയർന്ന റാങ്കിലുണ്ട്.
'സൂപ്പർ സ്വച്ഛ് ലീഗിൽ' മൂന്ന് മുതൽ 10ലക്ഷം വരെ ജനസഖ്യയുള്ള നഗരങ്ങളിൽ പട്ടികയിൽ 8181 പോയിന്റുമായി കൊച്ചി 50ാം സ്ഥാനത്താണ്. 7815 പോയിന്റുള്ള തൃശൂർ 58ാം സ്ഥാനത്തും 7101 പോയിന്റുമായി കോഴിക്കോട് 70ാം സ്ഥാനത്തും 5871 പോയിന്റുമായി തിരുവനന്തപുരം 89 ാം സ്ഥാനത്തുമാണ്. 5376 പോയിന്റുള്ള കൊല്ലം 93ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

