Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ മരണം 8000 കടന്നു; രോഗികൾ 2.85 ലക്ഷം

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ മരണം 8000 കടന്നു; രോഗികൾ 2.85 ലക്ഷം
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ മരണം 8000 കടന്നു. 24 മണിക്കൂറിനിടെ 387 പേർ കൂടി മരിക്കുകയും 12,151 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 2.85 ലക്ഷം ആയി. ലോകത്ത്​ കൊറോണ​ വൈറസ്​ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്​. അമേരിക്കയും ബ്രസീലും റഷ്യയും ബ്രിട്ടനും സ്​പെയിനുമാണ്​ ഇന്ത്യക്ക്​ മുമ്പിലുള്ളത്​. 

മഹാരാഷ്​ട്രയിൽ കോവിഡ്​ കേസുകളുടെയും മരണങ്ങളുടെയും കുതിപ്പ്​ തുടരുകയാണ്​. ഇന്ന്​ 3254 പുതിയ രോഗികളും 149 മരണവുമാണ്​ റിപ്പോർട്ട്​ ​ചെയ്യപ്പെട്ടത്​. പ്രതിദിനം റിപ്പോർട്ട്​ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്​. നിലവിൽ സംസ്ഥാനത്ത്​ 94,041 കോവിഡ്​ കേസുകളാണുള്ളത്​. 3,438 പേർ മരിക്കുകയും ചെയ്​തു.

തമിഴ്​നാട്ടിലും ന്യൂഡൽഹിയിലും സ്ഥിതി സമാനമാണ്​. 1927 പുതിയ രോഗികളും 19 മരണവുമാണ്​ തമിഴ്​നാട്ടിൽ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. ഒരാഴ്ചയ്ക്കിടെ കേരളത്തി​​​െൻറ അയൽസംസ്ഥാനത്ത് കോവിഡ്​​ സ്ഥിരീകരിച്ചത്​ 14,508 പേർക്കാണ്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 1501 പുതിയ രോഗികൾ കൂടിയായതോടെ ആകെ കേസുകൾ 32,810 ആയി. ഇന്ന്​ 48 പേരാണ്​ വൈറസ്​ ബാധയേറ്റ്​ മരിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lockdown​Covid 19
News Summary - India's death toll exceeds 8,000-mark-india news
Next Story