Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ പ്രതിദിന...

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ; ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിലും കുറവ്​

text_fields
bookmark_border
ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ; ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിലും കുറവ്​
cancel

ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. 63 ദിവസത്തിന്​ ശേഷമാണ്​ രാജ്യത്ത്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്​. 86,498 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്​. 4.62 ശതമാനമായാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറഞ്ഞത്​. ഇതോടെ 13,03,702 പേരാണ്​ നിലവിൽ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​.

കഴിഞ്ഞ ദിവസം 18,73,485 പരിശോധനകളാണ്​ നടത്തിയത്​. ഇതുവരെ 36,82,07,596 പരിശോധനകൾ നടത്തിയിണ്ട്​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസേർച്ചാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ കോവിഡ്​ കേസുകളിൽ കാര്യമായ കുറവുണ്ടാവുന്നുണ്ട്​.

അതേസമയം, കോവിഡ്​ വ്യാപനത്തിനിടെ വാക്​സിൻ നയംമാറ്റാൻ നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്​സിൻ സൗജന്യമാക്കുമെന്നാണ്​ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ 45 വയസിന്​ മുകളിലുള്ളവർക്ക്​ മാത്രമാണ്​ കേന്ദ്രസർക്കാർ വാക്​സിൻ സൗജന്യമായി നൽകിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - India's Daily COVID-19 Count Under 1 Lakh After 63 Days, Positivity 4.62%
Next Story