ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38, 902 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 543 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.
ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,77,618 പേരായി ഉയർന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് കണക്ക് പുറത്തു വിട്ടത്.
26,816 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,73,379 പേരാണ് ചികിത്സയിലുള്ളത്. 6,77,423 പേർ രോഗമുക്തരായി.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച വരെ 3,00,937 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ജൂലൈ 18 വരെ 1,34,33,742 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 3,61,024 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.