Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ 65 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 59 ലക്ഷം രോഗമുക്തർ

text_fields
bookmark_border
ഇന്ത്യയിൽ 65 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 59 ലക്ഷം രോഗമുക്തർ
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 964 കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തുവെന്ന്​ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. ഇതോടെ മരണസംഖ്യ 1,06,490 ആയി ഉയർന്നു. 1.54 ശതമാനമാണ്​ ഇന്ത്യയിലെ കോവിഡ്​ മരണനിരക്ക്​.

കോവിഡ്​ സ്ഥിരീകരിച്ചവരിൽ ഒമ്പതു ലക്ഷത്തില്‍ താഴെ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്​. വീടുകളിലും ആശുപത്രികളിലുമായി 8,93,592 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക്​ 85.52 ശതമാനമായി ഉയർന്നു. 59 ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയെന്നാണ്​ റിപ്പോർട്ട്​. ഒൗദ്യോഗിക കണക്ക്​ പ്രകാരം ഇതുവരെ 59,06,070 പേരാണ് രോഗമുക്തി നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story