Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 66 ലക്ഷം...

ഇന്ത്യയിൽ 66 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 74,442 പുതിയ രോഗികൾ: 903​ മരണം

text_fields
bookmark_border
ഇന്ത്യയിൽ 66 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 74,442 പുതിയ രോഗികൾ: 903​ മരണം
cancel


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 74,442 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരു​​െട 66,23,816 ആയി.

രാജ്യത്ത്​ 24 മണിക്കൂറിൽ 903 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇന്ത്യയിൽ 1,02,685 പേരാണ്​ കോവിഡ്​ രോഗബാധ മൂലം മരണപ്പെട്ടത്​. രാജ്യത്തെ മരണനിരക്ക്​ 1.55 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 55,86,704 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 83.34 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ പോസിറ്റീവായ 9,34,427 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 11.14 ശതമാനമായി​​.

രോഗ വ്യാപനത്തി​െൻറ സാഹചര്യത്തിൽ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ച ഐ.സി.എം.ആർ കഴിഞ്ഞ ദിവസം 9,34,427 ടെസ്​റ്റുകളാണ്​ നടത്തിയത്​. ആഗോളതലത്തിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്​.

Show Full Article
TAGS:Covid India COVID19 Covid test 
Next Story