ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണ നിരക്ക് ഉയരുന്നു. 940 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,01,782 ആയി.
75,829 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 65,49,374 ആയി ഉയർന്നു. ഇതിൽ 9,37,625 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. 55,09,967 പേർക്ക് രോഗം ഭേദമായി.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് വൈറസ് ബാധിച്ചുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയിൽ കുറവാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചവർ അമേരിക്കയിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,600,846 രോഗബാധ കണ്ടെത്തി. ഇതുവരെ 214,277 പേർ മരണപ്പെട്ടു.