ഇന്ത്യയിൽ കോവിഡ് ബാധിതർ 63 ലക്ഷം കടന്നു; 98,678 മരണം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനകം 86,821പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിരുടെ എണ്ണം 63,12,585 ആയി.
1181 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 98678 ആയി ഉയർന്നു. മരണനിരക്ക് 1.56 ശതമാനമാണ്.
9.4 ലക്ഷം േകാവിഡ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. 52,73,202 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 83.53 ശതമാനമാണ്.
സെപ്റ്റംബർ 30വരെ 7.56 കോടി കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം 14,23,052 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകൾ കുറയുന്നതും രോഗമുക്തി നിരക്ക് ഉയരുന്നതും പ്രതീക്ഷ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

