ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം ഒരു ലക്ഷം കടന്നു. 1,069 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,00,842 ആയി.
79,476 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 64,73,545 ആയി ഉയർന്നു. ഇതിൽ 9,44,996 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 54,27,707 പേർ രോഗമുക്തി നേടി.
യു.എസ് കഴിഞ്ഞാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് മൂലമുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയിൽ കുറവാണ്.