Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 58 ലക്ഷം കടന്ന് കോവിഡ് ബാധിതർ: 86,052 പുതിയ രോഗികൾ; 1141മരണം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 58,18,571 ആയി.
കഴിഞ്ഞ ദിവസം 1141 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 92,290 ആയി ഉയർന്നു. കോവിഡ് മരണ നിരക്ക് 1.59 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ 970116 രോഗികളാണ് ചികിത്സയിലുള്ളത്. 47.56 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 81.74 ശതമാനമായി ഉയർന്നു. കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

