ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 57ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനകം 86,508 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 5,732,519 ആയി.
കഴിഞ്ഞ 24 മണിക്കൂറിനകം 1229 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് മരണം 91,149 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മരണനിരക്ക് 1.59 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 46,74,988 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. 81.55 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവിൽ 9,66382 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 11.56 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് െഎ.സി.എം.ആർ അറിയിച്ചു.