Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 96,424 പുതിയ...

ഇന്ത്യയിൽ 96,424 പുതിയ രോഗികൾ; കോവിഡ്​ ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു

text_fields
bookmark_border
ഇന്ത്യയിൽ 96,424 പുതിയ രോഗികൾ; കോവിഡ്​ ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 96,424 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തി​െൻറ ഔദ്യോഗിക കണക്ക്​ പ്രകാരം കോവിഡ്​ ബാധിതരുടെ എണ്ണം 52,14,678 ആയി.

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1174 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ കോവിഡ്​ മരണം 84,372 ആയി. മരണനിരക്ക്​ 1.62 ശതമാനമാണ്​. 10,17,754 പേരാണ്​ നിലവിൽ ചികിത്സയില​ുള്ളത്​. 41.12 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക്​ 78.86 ശതമാനമായി ഉയർന്നു.

ലോകത്ത്​ പ്രതിദിനം ഏറ്റവും കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ലോകത്ത്​ ഇതുവരെ 30,351,589 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 950,555 മരണവും റിപ്പോർട്ട്​ ​െചയ്​തു. 22,041,314 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്​. അമേരിക്കയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​.

വ്യാഴാഴ്​ച 10,06,615 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID testIndia covidCOVID spikeHealth Mistry
Next Story