Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ അരക്കോടി കോവിഡ്​ ബാധിതർ; 24 മണിക്കൂറിനകം 1290 മരണം

text_fields
bookmark_border
ഇന്ത്യയിൽ അരക്കോടി കോവിഡ്​ ബാധിതർ; 24 മണിക്കൂറിനകം 1290 മരണം
cancel


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90,123 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 50,20,360 ആയി. ഒരാഴ്​ചയായി പ്രതിദിനം ഒരുലക്ഷത്തോളം പേർക്കാണ്​ രോഗബാധ ഉണ്ടാകുന്നത്​.

24 മണിക്കൂറിനകം 1290 കോവിഡ്​ മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ്​ മരണസംഖ്യ 82,066 ആയി. ഔദ്യോഗിക കണക്ക്​ പ്രകാരം മരണനിരക്ക്​ 1.63 ശതമാനമാണ്​.

അതേസമയം, രാജ്യത്ത്​ കോവിഡ്​ രോഗമുക്തി 78.53 ശതമാനമായി ഉയർന്നു. ഇതുവരെ 39.42 ലക്ഷം പേരാണ്​ രോഗമുക്തി നേടിയത്​. നിലവിൽ 9,95,933 രോഗികളാണ്​ ചികിത്സയിലുള്ളത്​.

കോവിഡ്​ അതിരൂക്ഷമായി ബാധിച്ച മഹാരാഷ്​ട്രയിൽ രോഗബാധിതരുടെ എണ്ണം 10.7 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ദിവസം 17000ത്തിലധികം കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story