Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 32 ലക്ഷം...

ഇന്ത്യയിൽ 32 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ: 24 മണിക്കൂറിനിടെ 67,151പേർക്ക് രോഗബാധ

text_fields
bookmark_border
ഇന്ത്യയിൽ 32 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ: 24 മണിക്കൂറിനിടെ 67,151പേർക്ക് രോഗബാധ
cancel

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,151 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 32,34,475 ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1059 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 59,443 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.84 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 24,67,759 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 63173 പേരാണ്​ ​രോഗമുക്തി നേടിയത്​. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 21.87 ശതമാനമായി​​. 7,07,267 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

തുടർച്ചയായി പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​. യു.എസിൽ 5,955,728 പേർക്കും ബ്രസീലിൽ 3,674,176 പേർക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
TAGS:COVID19 India covid covid test 
Next Story