Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലുദിവസത്തിനിടെ ലക്ഷം...

നാലുദിവസത്തിനിടെ ലക്ഷം പേർക്ക് കോവിഡ്​, 24 മണിക്കൂറിനിടെ​ 22,752 പേർക്ക്​ രോഗം

text_fields
bookmark_border
നാലുദിവസത്തിനിടെ ലക്ഷം പേർക്ക് കോവിഡ്​, 24 മണിക്കൂറിനിടെ​ 22,752 പേർക്ക്​ രോഗം
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 482 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. പുതുതായി 22,752 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രാജ്യത്ത്​ ഇതുവരെ 7,42,417 പേർക്ക്​ കോവിഡ്​ ബാധിച്ചതായും 20,642​ പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

2,64,944 പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 4,56,831 പേർ രോഗമുക്തി നേടി. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 2,17,121 കടന്നു. 9250 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലും ഡൽഹിയിലുമാണ്​ ഏറ്റവും കൂടുതൽ ​േരാഗബാധിതർ. തമിഴ്​നാട്ടിൽ 1,18,594പേർക്കും ഡൽഹിയിൽ 1,02,831 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. 

കോവിഡ്​ ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധന രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുന്നു. രാജ്യത്ത്​ കോവിഡ്​ കേസുകൾ ഒരുലക്ഷമാകാൻ 110 ദിവസമാണ്​ എടുത്തതെങ്കിൽ ഒരുലക്ഷത്തിൽനിന്ന്​ ഏഴുലക്ഷമായി ഉയരാൻ 48 ദിവസം മാത്രമാണ്​ എടുത്തത്​. ആറുലക്ഷത്തിൽനിന്ന്​ ഏഴുലക്ഷമാകാൻ എടുത്തത്​ നാലുദിവസവും. നാലുദിവസത്തിനിടെ ലക്ഷത്തിൽ അധികംപേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19India covid
News Summary - Indias Covid tally climbs to 7.4 lakh after 482 deaths -India news
Next Story