Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ഇന്ത്യയിൽ...

ലോക്​ഡൗൺ ഇന്ത്യയിൽ കോവിഡ്​ നിരക്ക്​ കുറയാൻ സഹായിച്ചു -ലോകാരോഗ്യ സംഘടന

text_fields
bookmark_border
ലോക്​ഡൗൺ ഇന്ത്യയിൽ കോവിഡ്​ നിരക്ക്​ കുറയാൻ സഹായിച്ചു -ലോകാരോഗ്യ സംഘടന
cancel



ന്യൂഡൽഹി: സമയബന്ധിതമായി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചതി​ന്റെ ഫലമായാണ്​ ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുറക്കാൻ കഴിഞ്ഞതെന്ന്​ ലോകാരോഗ്യസംഘടന പ്രത്യേക പ്രതിനിധി ഡോ. ഡേവിഡ്​ നബാരോ. 

അതേസമയം, ജൂലൈ അവസാനത്തോടെ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലോക്​ഡൗൺ നീക്കുന്നതോടെ കൂടുതൽ കേസുകളുണ്ടാകും. എന്നാൽ ജനം പേടിക്കേണ്ടതില്ല. കേസുകൾ വർധിക്കുമെങ്കിലും ഇന്ത്യയിൽ സ്ഥിതി നിയന്ത്രണവിധേയമായിരിക്കും -അദ്ദേഹം പറഞ്ഞു. 

കോവിഡിനെതിരെ രാജ്യവ്യാപകമായി ലോക്​ഡൗൺ പ്രഖ്യാപിച്ചത്​ ഫലപ്രദമായി. ഒരു സ്​ഥലത്തുനിന്ന്​ മറ്റൊരിടത്തേക്ക്​ വൈറസ്​ പടരാ​തിരിക്കാൻ ഇതുകാരണമായി. രോഗം മഹാരാഷ്​ട്ര, ഗുജറാത്ത്​, രാജസ്​ഥാൻ, ഡൽഹി, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലൊതുക്കി നിർത്താൻ സാധിച്ചുവെന്നും അദ്ദേഹം വിലയിരുത്തി. ഇന്ത്യയിൽ 56000ത്തിലേറെ പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1850 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscorona viruslock down#Covid19
News Summary - India's COVID Curve Likely To Flatten, Reach Peak By July End -India news
Next Story