Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പരിശോധന
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 46 ലക്ഷം...

രാജ്യത്ത്​ 46 ലക്ഷം കോവിഡ്​ ബാധിതർ; 97,570 പുതിയ രോഗികൾ

text_fields
bookmark_border

​ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 97,570 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചു. ഇതോടെ പ്രതി​ദിനം ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി​. 46,59,985 ആണ്​ രാജ്യത്തെ രോഗബാധിതരുടെ എണ്ണം.

1201 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ 77,472 പേർ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. 9,58,316പേരാണ്​ നിലവിൽ ചികിത്സയുള്ളത്​. 36,24,197പേർ രോഗമുക്തി നേടി.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. ഇവിടത്തെ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ആറുദിവസത്തിനിടെ ഒരുലക്ഷത്തിലധികം പേർക്ക്​ മഹാരാഷ്​ട്രയിൽ രോഗം റിപ്പോർട്ട്​ ചെയ്​തു. രോഗബാധിതരുടെ എണ്ണം കുത്ത​െന ഉയർന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ ഓക്​സിജൻ -വെൻറിലേറ്റർ ലഭ്യത കുറഞ്ഞിട്ടുണ്ട്​. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നാൽ സ്​ഥിതി രൂക്ഷമാകുമെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു.

തമിഴ്​നാട്ടിൽ വെള്ളിയാഴ്​ച പുതുതായി 5519പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,91,571 ആയി. പുതുതായി 77 മരണവും സ്​ഥിരീകരിച്ചു. 8231 പേരാണ്​ തമിഴ്​നാട്ടിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മഹാരാഷ്​ട്രക്കും തമിഴ്നാടിനും പുറമെ ഡൽഹി, കർണാടക, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ.

ഇന്ത്യയുടെ കോവിഡ്​ വാക്​സിനായ കോവാക്​സി​െൻറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി. മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ്​ വിജയകരമായതെന്ന്​ ഗവേഷകർ അറിയിച്ചു. ഐ.സി.എം.ആറി​െൻറയും ഭാരത്​ ബയോടെകി​െൻറയും സഹകരണത്തോടെ രാജ്യത്തെ 12 ഇടങ്ങളിലാണ്​ കോവാക്​സി​െൻറ പരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Covid indiaCovid death
News Summary - Indias Covid Cases Pass 46 Lakh 97,570 New Cases
Next Story