Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ പ്രതിദിന...

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​; 24 മണിക്കൂറിനുള്ളിൽ ​77,266 രോഗികൾ

text_fields
bookmark_border
ഇന്ത്യയിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​; 24 മണിക്കൂറിനുള്ളിൽ ​77,266 രോഗികൾ
cancel

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​. രാജ്യത്ത്​ 24 മണിക്കൂറിനിടെ 77,266 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മമന്ത്രാലയം അറിയിച്ചു. കോവിഡ്​ ബാധിതരുടെ എണ്ണം 34 ലക്ഷത്തിലേക്ക്​ അടുക്കുകയാണ്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 32,34,475 ലക്ഷമായി. നിലവിൽ 33,87,501 കോവിഡ്​ രോഗികളാണുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1057 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 61,529 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.82 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 25.83 ലക്ഷം ആളുകൾ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.28 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 21.90 ശതമാനമായി​​.7,42,023 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

തുടർച്ചയായി പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗോളതലത്തിലുള്ള കോവിഡ്​ ബാധിതരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്​. യു.എസിനും ബ്രസീലുമാണ്​ ഇന്ത്യക്ക്​ മുന്നിലുള്ളത്​.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 ദിവസം 9,01,338 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid testcovid spreadIndia covidCOVID
Next Story