Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പരിശോധനാ...

കോവിഡ്​ പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷമാക്കും -​െഎ.സി.എം.ആർ

text_fields
bookmark_border
കോവിഡ്​ പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷമാക്കും -​െഎ.സി.എം.ആർ
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ്​ പരിശോധനാ ശേഷി മെയ്​ 31 നകം പ്രതിദിനം ഒരു ലക്ഷം എന്ന തോതിൽ വർധിപ്പിക്കുമെന് ന്​ ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസേർച്ച്​ (​െഎ.സി.എം.ആർ) അറിയിച്ചു. ഇൗ ലക്ഷ്യവുമായി മേഖലാ കേന്ദ്രങ്ങൾ വിപുലപ ്പെടുത്തുന്നതും കൂടുതൽ ലാബുകളെ ഉൾപ്പെടുത്തുന്നതുമായ നടപടികൾ പുരോഗമിക്കുകയാണ്​.

189 സർക്കാർ ലാബുകളാണ്​ ന ിലവിൽ കോവിഡ്​ പരിശോധന നടത്തുന്നത്​. ഇതിൽ പതിനൊന്നെണ്ണം കേരളത്തിലാണ്​. കേരളത്തിലെ കോട്ടയം, കണ്ണൂർ, മഞ്ചേരി മ െഡിക്കല്‍ കോളജുകളിലെ ലാബുകൾകൂടി ​ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി െഎ.സി.എം.ആർ അനുമതിക്കായി കാത്തിരിക്കുകയാണ്​.

രാജ്യത്ത്​ കോവിഡ്​ പരിശോധനക്കായി അനുമതിയുള്ള മറ്റു പൊതു ലാബുകൾ ഇങ്ങനെയാണ്​: ആ​​ന്ധ്രപ്രദേശ്​ -7, ഗുജറാത്ത്​-10, ഡൽഹി-8, ജമ്മു ആൻഡ്​ കാശ്​മീർ-4, കർണാടക -12, മഹാരാഷ്​ട്ര -21, മധ്യപ്രദേശ്​ -9, ഹരിയാന -5, തമഴിനാട്​ - 19, തെലങ്കാന -8, പശ്ചിമബംഗാൾ -7, ഉത്തർപ്രദേശ്​ -15, ബിഹാർ, ആസാം, ഒഡിഷ-(6 വീതം), ചണ്ഡിഗഡ്​, ചത്തിസ്​ഗർ, ജാർഖണ്ഡ്​, ഹിമാചൽ പ്രദേശ്​, പഞ്ചാബ്​ -(3 വീതം), മണിപൂർ, ഉത്തരാഖണ്ഡ്​-(2 വീതം), ഗോവ, മേഘാലയ, മിസോറാം, പുതുച്ചേരി, ത്രിപുര, അന്തമാൻ നികോബാർ, ദാദ്ര എന്നിവിടങ്ങളിൽ ഒാരോന്ന്​ വീതവുമാണ്​ കോവിഡ്​ പരി​േ​ശാധന ലാബുകൾ ഉള്ളത്​. സികിം, ലഡാക്​, അരുണാചൽ പ്രദേശ്​ എന്നിവിടങ്ങളിൽ ഒാരോ സാമ്പ്​ൾ ശേഖരണ കേന്ദ്രങ്ങളുമുണ്ട്​.

രാജ്യത്തെ 81 സ്വകാര്യ ലാബുകൾക്ക്​ കോവിഡ്​ പരിശോധന നടത്താൻ നിലവിൽ െഎ.സി.എം.ആർ അനുമതിയുണ്ട്​. കേരളത്തിൽ രണ്ട്​ സ്വകാര്യ ലാബുകളാണ്​ കോവിഡ്​ പരിശോധന നടത്തുന്നത്​.

ഡൽഹിയിൽ പത്തും ഗുജറാത്തിൽ നാലും കർണാകടകയിൽ അഞ്ചും മഹാരാഷ്​ട്രയിൽ 19 ഉം തമിഴ്​നാട്ടിൽ പത്തും തെലങ്കാനയിൽ 12 ഉം ഉത്തർപ്രദേശിൽ രണ്ടും പശ്ചിമ ബംഗാളിലും ഹരിയാനയിലും ആറ്​ വീതവും ഒഡീഷ, പഞ്ചാബ്​, രാജസ്​ഥാൻ, മധ്യപ്രദേശ്​, ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിൽ ഒരോന്ന്​ വീതവുമാണ്​ സ്വകാര്യ ലാബുകൾ കോവിഡ്​ പരിശോധന നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronaviruscovid testcorona outbreakicmrcovid testing fecility
News Summary - India's COVID-19 testing capacity to reach 1 lakh per day by May 31
Next Story