Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; 81,484 പുതിയ രോഗികൾ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81, 484 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 63, 94,069 ആയി. വൈറസ് ബാധയെ തുടർന്ന് 1095 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 99,773 ആയി ഉയർന്നു. മരണനിരക്ക് 1.56 ശതമാനമാണ്.
നിലവിൽ 9,42,217 പേരാണ് ചികിത്സയിലുള്ളത്. 53.52 ലക്ഷം പേർ രോഗമുക്തി നേടി. 83.70 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
ഒക്ടോബർ ഒന്നുവരെ കണക്ക് പ്രകാരം 7.67 കോടി കോവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ഐ.സി.എം.ആർ അറിയിച്ചു. ഒക്ടോബർ ഒന്നിന് 10,97, 947 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
Next Story

