ഇന്ത്യയിൽ കോവിഡ് ബാധിതർ 62 ലക്ഷം കടന്നു; 80,472 പുതിയ രോഗികൾ; 1179 മരണം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 62,25,764 ആയി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1179 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 97, 497 ആയി. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.57 ശതമാനമാണ്.
നിലവിൽ 9,40,441 പേരാണ് ചികിത്സയിലുള്ളത്. 51.87 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. 83.33 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.
സെപ്തംബർ 29 വരെ 7.41 കോടി കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 10.86 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 2,60,789 രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ 36,181 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

