Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ പ്രതിദിനം...

ഇന്ത്യയിൽ പ്രതിദിനം ലക്ഷത്തിനടുത്ത്​ കോവിഡ്​ ബാധിതർ; രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു

text_fields
bookmark_border
ഇന്ത്യയിൽ പ്രതിദിനം ലക്ഷത്തിനടുത്ത്​ കോവിഡ്​ ബാധിതർ; രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു
cancel


ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 90,802 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്​.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ്​ ബാധിതരു​െട എണ്ണം 42 ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 42, 04,614 പേർക്കാണ്​ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്​.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിൽ 1016 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ​ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 71, 642 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.70 ശതമാനമായി കുറഞ്ഞിട്ടുണ്ട്​​.

രാജ്യത്ത്​ ഇതുവരെ 32,50,429 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.31 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

8.82 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 21.72 ശതമാനമായി​​. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഞായറാഴ്​ച മഹാരാഷ്​ട്രയിൽ മാത്രം 23, 350 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒമ്പതു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനകം 328 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,20,362 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. സെപ്​തംബർ ആറു വരെ 4.95 കോടി കോവിഡ്​ പരിശോധനകളാണ്​ ഐ.സി.എം.ആർ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtracovid testICMRIndia COVID#Covid19
Next Story