Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1396 പുതിയ രോഗികൾ;...

1396 പുതിയ രോഗികൾ; ഇന്ത്യയിൽ 27,892 കോവിഡ്​ ബാധിതർ

text_fields
bookmark_border
1396 പുതിയ രോഗികൾ; ഇന്ത്യയിൽ 27,892 കോവിഡ്​ ബാധിതർ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം27,892 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1396 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ച​ത്​. 48 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 872 ആയി ഉയർന്നു. 20,835 വൈറസ്​ ബാധിതരാണ്​ നിലവിൽ ചികിത്സയിലുള്ളത്​ . 6185 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള മഹാരാഷ്​ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 പേർക്ക്​ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 8068 ആയി. 1076 പേർ രോഗമുക്തി നേടുകയും 324 പേർ മരിക്കുകയും ചെയ്​തു.

രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തിൽ 3301 കോവിഡ്​ ബാധിതരാണുള്ളത്​. വൈറസ്​ ബാധിച്ച്​ 151 പേർക്ക്​ ജീവൻ നഷ്​മായി. ഗുജറാത്തിലെ അഹ്​മദാബാദിലാണ്​ കൂടുതൽ പേർക്ക്​ കോവിഡുള്ളത്​.

ഡൽഹിയിൽ 2918 പേർക്കും രാജസ്ഥാനിൽ 2185 പേർക്കും മധ്യപ്രദേശിൽ 2,096 പേർക്കും കോവിഡ്​ ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ 103 പേരാണ്​ മരിച്ചത്​. തമിഴ്​നാട്​, തെലങ്കാന എന്നീ സംസ്​ഥാനങ്ങളും രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലാണ്​.

ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ന്‍, മ​​​ഹാ​​​രാ​​​ഷ്​​​​ട്ര, ഝാ​​​ര്‍ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ള്‍ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ്​​​ ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ള്‍ വേ​​​ഗം പ​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന്​ ഡ​​​ല്‍ഹി ഐ.​​​ഐ.​​​ടി നടത്തിയ പ​​​ഠ​​​ന​​​ത്തി​​​ല്‍ ക​​ണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia news#Covid19
News Summary - India's COVID-19 count reaches 27,892, death toll at 872 - India news
Next Story