Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് രോഗമുക്തി നിരക്ക് 23 ശതമാനമായി ഉയർന്നു; മരണം 937
text_fieldsbookmark_border
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 23.3 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ക ഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേർ രോഗമുക്തി നേടി. ഇത് മികച്ച വര്‍ധനവാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച രോഗംഭേദമാകുന്നവരുടെ നിരക്ക് 22.17 ശതമാനമായിരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 1594 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 29,947 ആയി. 22,010 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് മരണസംഖ്യ 937 ആയി ഉയർന്നു. കഴിഞ്ഞ 28 ദിവസങ്ങൾക്കുളളിൽ 17 ജില്ലകൾ കോവിഡ് മുക്തമായെന്നും ലവ് അഗർവാൾ അറിയിച്ചു.
Next Story
