Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ വൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

text_fields
bookmark_border
ഇന്ത്യയിൽ വൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത
cancel

ന്യൂഡൽഹി: കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യം റെക്കോർഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യയിലെ 191 കൽക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങളിൽ പകുതിയോളം എണ്ണത്തിലും കൽക്കരി ശേഖരം കുത്തനെ കുറഞ്ഞു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (സി.ഇ.എ) കണക്കുകൾ അനുസരിച്ച് ഒക്ടോബർ 19 വരെ 96 വൈദ്യുത നിലയങ്ങളിലാണ് കൽക്കരി ശേഖരം ഗുരുതരമായ ക്ഷാമം നേരിടുന്നത്. സെപ്റ്റംബർ പകുതിയിൽ ഗുരുതരമായ ക്ഷാമം നേരിടുന്ന നിലയങ്ങളുടെ എണ്ണം 60 ആയിരുന്നു.

മൂന്ന് ദിവസത്തില്‍ താഴെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമുള്ള നിലയങ്ങളെയാണ് ഗുരുതരമായ ഇന്ധനക്ഷാമം നേരിടുന്നവയായി കണക്കാക്കുന്നത്. 'എല്‍ നിനോ' പ്രതിഭാസവുമായി ബന്ധപ്പെട്ട ഉയര്‍ന്ന താപനിലയാണ് വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണം.

വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണം വർധിപ്പിച്ചതായി കഴിഞ്ഞയാഴ്ച കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലിപ്പോഴും കുറവ് തുടരുകയാണ്. ഒക്ടോബർ തുടക്കം മുതൽ നിലയങ്ങളിലെ ആകെ കൽക്കരി ശേഖരം ഏകദേശം അഞ്ച് ശതമാനം കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദുര്‍ബലമായ മണ്‍സൂണും കൽക്കരി പ്രതിസന്ധി രൂക്ഷമാക്കി. മഴ കുറഞ്ഞതോടെ ജലവൈദ്യുതി ഉല്‍പാദനത്തിലും കുറവ് വന്നു. അതേസമയം, ഈ വർഷത്തെ പ്രതിദിന വൈദ്യുതി ആവശ്യകത കഴിഞ്ഞ വർഷത്തേക്കാൾ 45 മുതൽ 50 ഗിഗാവാട്ട് വരെ കൂടുതലായിരുന്നു. ഇതോടെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ കൽക്കരി അധിഷ്‌ഠിത വൈദ്യുത നിലയങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു.

അതേസമയം, സെപ്റ്റംബറിൽ കൽക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം 13.3 ശതമാനം വർധിച്ചപ്പോൾ ജലവൈദ്യുത ഉത്പാദനം 20 ശതമാനം കുറഞ്ഞതായി സി.ഇ.എ കണക്കുകൾ വ്യക്തമാക്കുന്നു. എന്നിട്ടും ആവശ്യവും വിതരണവും തമ്മിലുള്ള വിടവ് സെപ്റ്റംബറിൽ 560 ദശലക്ഷം കിലോവാട്ടായി ഉയർന്നു. 2023 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 55 ശതമാനവും ഇപ്പോൾ ഫോസിൽ ഇതര ഊര്‍ജ സ്രോതസ്സുകളിൽ നിന്നാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ ഊര്‍ജം സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങള്‍ ഇന്ത്യയിൽ പരിമിതമാണ്. അതിനാൽ തന്നെ പീക്ക് സമയങ്ങളിലെ ആവശ്യം നിറവേറ്റാൻ കൽക്കരിയെ തന്നെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഈ സംഭവവികാസങ്ങൾ ഇന്ത്യൻ വൈദ്യുതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India’s Coal Crisis Deepens as Power Demand Surges
Next Story