Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​...

രാജ്യത്ത്​ ചികിത്സയിലുള്ള കോവിഡ്​ രോഗികളു​ടെ എണ്ണം 20 ലക്ഷത്തിൽ താഴെ; മരണനിരക്കിലും കുറവ്​

text_fields
bookmark_border
covid 19
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 54 ദിവസ​ത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 24 മണിക്കൂറിനിടെ 1.27 ലക്ഷം പുതിയ കോവിഡ്​ കേസുകളാണ്​ രാജ്യത്ത്​ സ്​ഥിരീകരിച്ചത്​. 2.81 കോടിയാളുകൾക്കാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ചത്​.

കഴിഞ്ഞ ദിവസം 2.55 ലക്ഷം പേർ രോഗമുക്തി നേടി. 2.59 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്തരായത്​. രോഗമുക്തി നിരക്ക്​ 92.09 ആയി ഉയർന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക്​ 6.62 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേസുകളുടെ എണ്ണത്തെ കൂടാതെ മരണ നിരക്കിലും കുറവുണ്ട്​. 2795 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മൊത്തം 3,31,895 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. മഹാരാഷ്​ട്രയിലും (500) തമിഴ്​നാട്ടിലുമാണ്​ (478) ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.

തമിഴ്​നാട്​ (27,936), കർണാടക (16,604), മഹാരാഷ്​ട്ര (15,007) കേരളം (12,300), ആന്ധ്രപ്രദേശ്​ (7943) എന്നീ സംസ്​ഥാനങ്ങളിലാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ കേസുകൾ സ്​ഥിരീകരിച്ചിരിക്കുന്നത്​.

18.95 ലക്ഷം പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 43 ദിവസത്തിന്​ ശേഷമാണ്​ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ പോകുന്നത്​. മേയ്​ മാസം തുടക്കത്തിൽ ഒരു ദിവസം 4.14 ലക്ഷം കേസുകൾ വരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid indiacovid‌ 19
News Summary - India's active Covid caseload dips below 20 lakh death toll also declining
Next Story