രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിൽ
text_fieldsന്യൂഡൽഹി: ഇന്ത്യ ഇന്ന് 70ാമത് റിപ്പബ്ലക് ദിനം ആഘോഷിക്കുന്നു. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ റിപ ്പബ്ലക് ദിന പരിപാടികളായിരിക്കും അവസാന പൊതു പരിപാടി. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകെ ാണ്ട് ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റീത്ത് വെച്ചു. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സന്നിഹിതയായിരുന്നു. തുടർന്ന് രാജ്പഥിൽ രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ രാമേഫാസയെ സ്വീകരിച്ചു.
ദേശീയ ഗാനത്തോടൊപ്പം ത്രിവർണ പതാക ഉയർത്തി. പശ്ചാത്തലത്തിൽ 21 തവണ ആചാരവെടി മുഴങ്ങി. അതിനു ശേഷം റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. മഹാത്മാ ഗാന്ധിയുടെ 150 ജൻമ വാർഷികം ആഘോഷിക്കുന്ന വേളയിൽ പരേഡിെൻറ ആശയവും ഗാന്ധിജിയാണ്.
22 സംസ്ഥാനങ്ങളിൽ നിന്നുള്ള ടബ്ലോകളും വിവിധ കേന്ദ്ര സർക്കാർ സ്ഥഥാപനങ്ങളുടെ ഫ്ലോട്ടുകളും സ്കൂൾ വിദ്യാർഥികളുടെ അവതരണങ്ങളും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരേഡിലുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ എന്ന് സംശയിക്കുന്ന രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
