വേണ്ടപ്പെട്ടവർക്ക് ജോലി നൽകുന്നു, മറ്റുള്ളവർ തൊഴിൽ രഹിതരും; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുന്നതിൽ കേന്ദ്രസർക്കാർ കാണിക്കുന്ന ഉപേക്ഷക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എം.പി. ഇന്ത്യയിൽ ഉദ്യോഗാർഥികൾ ജോലിക്കായി അലയുകയാണെന്നും അതേ സമയം പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ടവർ ബുദ്ധിമുട്ടില്ലാതെ ജോലി നേടുന്നുണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിലേക്കുള്ള അവസാന ഘട്ട പരീക്ഷ എഴുതിയിരിക്കുന്ന ഉദ്യോഗാർഥികൾ അപ്പോയിൻമെന്‍റ് ഓഡർ ലഭിക്കാത്തതിനെ തുടർന്ന് തെരുവിൽ നടത്തിയ പ്രതിഷേധത്തിന്‍റെ വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 2018 ൽ നടന്ന പരീക്ഷക്ക് ശേഷം ഇന്ന് വരെ തുടർ നീക്കങ്ങൾ നടത്തിയിട്ടില്ല. നാഗ്പൂരിൽ നിന്ന് ഡൽഹി വരെയായിരുന്നു ഉദ്യോഗാർഥികൾ മാർച്ച് നടത്തിയത്.
വിദേശത്തുള്ളവരുടെയടക്കം നരേന്ദ്ര മോദിക്ക് വേണ്ടപ്പെട്ടരുടെ ഭാവി സുരക്ഷിതമാക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്നും രാജ്യത്തെ മറ്റ് ചെറുപ്പക്കാർ തൊഴിൽ രഹിതരായി തുടരുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എന്തിനാണ് ഇത്ര വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

