Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

text_fields
bookmark_border
ഹുർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
cancel

ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണ വസ്തു പതിച്ചതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എം.ടി. കസിമ III എന്ന കുവൈത്ത് പതാകയുള്ള ടാങ്കറിലാണ് അഞ്ച് ഇന്ത്യക്കാർ യാത്ര ചെയ്തിരുന്നത്. ആക്രമണത്തിന് പിന്നാലെ ഒമാൻ അധികൃതരുടെ സഹായത്തോടെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. തുടർന്ന് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചതായി എംബസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.രക്ഷാപ്രവർത്തനത്തിന് പിന്തുണയും സഹായവും നൽകിയ ഒമാൻ അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. കപ്പൽ ടോഗോയിലെ ലോമെ തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് കപ്പൽ ഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തുന്നതിനിടെയാണ് പുതിയ സംഭവം. പേർഷ്യൻ ഗൾഫ്, ചെങ്കടൽ, കരിങ്കടൽ എന്നിവിടങ്ങളിൽ സമീപകാലത്ത് സമുദ്രസുരക്ഷാ വെല്ലുവിളികൾ വർധിച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷാ നടപടികൾ ശക്തമാക്കുന്നത്.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൊവ്വാഴ്ച നടത്തിയ മാധ്യമസമ്മേളനത്തിൽ, മേഖലയിലെ വിവിധ വാണിജ്യ കപ്പലുകളിൽ 4,500-ലധികം ഇന്ത്യൻ നാവിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ പതാകയിലുള്ള ആറ് വാണിജ്യ കപ്പലുകളും ഇന്ത്യയിലേക്ക് ചരക്കുമായി സഞ്ചരിക്കുന്ന വിദേശ പതാകയിലുള്ള ആറ് കപ്പലുകളും ഉൾപ്പെടെ ആകെ 12 കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഈ കപ്പലുകളിലായി ഏകദേശം 163 ഇന്ത്യൻ നാവിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഇതിന് പുറമെ, മേഖലയിലൂടെ സർവീസ് നടത്തുന്ന വിവിധ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകളിലായി 4,500-ലധികം ഇന്ത്യൻ നാവിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. കപ്പലുകളുടെ സഞ്ചാരപാത നിരീക്ഷിക്കുന്നതിനും ഇന്ത്യൻ നാവിക ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഷിപ്പിങ് മന്ത്രാലയം ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളുമായും പ്രാദേശിക അധികൃതരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ കപ്പലുകൾക്കും അവയിലെ ജീവനക്കാർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എൻ പൊതുസഭയിൽ വ്യക്തമാക്കിയിരുന്നു.

പേർഷ്യൻ ഗൾഫ് മുതൽ ചെങ്കടൽ, കരിങ്കടൽ വരെയുള്ള മേഖലകളിൽ വാണിജ്യ കപ്പലുകൾക്കും നാവിക ജീവനക്കാർക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യൻ നാവിക ജീവനക്കാരടക്കം വിവിധ രാജ്യങ്ങളിലെ ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Indians rescued after Kuwait-flagged tanker hit by projectile in Strait of Hormuz
Next Story