Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്കാര്‍ക്ക്...

ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം, ഇംഗ്ലണ്ട് ഇടപെടേണ്ട; സച്ചിനെ ട്രോളി സിദ്ധാര്‍ഥ്

text_fields
bookmark_border
Actor sidharth
cancel

മുംബൈ: കര്‍ഷക സമരത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ വിമർശിച്ച ക്രിക്കറ്റ് താരം സച്ചിനെ ട്രോളി ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തരുത് എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ഇതിനെ ക്രിക്കറ്റ് മാച്ചിനോട് കൂട്ടിച്ചേർത്താണ് സിദ്ധാർഥ് സച്ചിനെ ട്രോളിയത്.


ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാമെന്നും ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. ഇഗ്ളണ്ടിന് ഇന്ത്യക്ക് എതിരായി കളിക്കണമെന്നുണ്ട്. എന്നാൽ ഞങ്ങളുടെ പരമാധികാരത്തിൽ ഇടപെടാൻ ഞങ്ങൾ ആരേയും അനുവദിക്കില്ല. ന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം. അഞ്ച് ദിവസത്തിനിടെ ഒരു നല്ല റിസൽറ്റ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ 11 കളിക്കാരേയും ഇറക്കിക്കൊണ്ട് കളിക്കും.- ഇതായിരുന്നു സിദ്ധാർഥിന്‍റെ ട്വീറ്റ്ഇന്ത്യ യുണൈറ്റഡ്, ഇന്ത്യ എഗെയ്ന്‍സ്റ്റ് ഇംഗ്ലണ്ട് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസ ട്വീറ്റ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin TendulkarActor sidharth
News Summary - Indians know how to bat and bowl on their own, England should not interfere; Actor sidharth Trolls sachin Tendulkar
Next Story