Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസുന്ദർ, ഠാക്കൂർ,...

സുന്ദർ, ഠാക്കൂർ, നടരാജൻ, സിറാജ്​... ആസ്​ട്രേലിയൻ ഹുങ്കിന്‍റെ മൂക്കിടിച്ച്​ പരത്തുന്ന ഇന്ത്യൻ പയ്യൻമാർ

text_fields
bookmark_border
indian cricket youths
cancel

നിരന്തരമായ പരിക്കുകളിൽ ആടിയുലഞ്ഞ്​ 'ബി' ടീമായ ഇന്ത്യയെ എളുപ്പം വീഴ്​ത്താമെന്ന പ്രതീക്ഷയിലായിരുന്നു ആസ്​ട്രേലിയ. 1988ന്​ ശേഷം ടെസ്റ്റിൽ ഇതുവരെയും തോൽവിയറിയാത്ത ബ്രിസ്​ബേനിലെ 'ഗബ്ബ' അവർക്കൊത്ത മൈതാനവുമായിരുന്നു. ​പക്ഷേ മൂന്നാംദിനത്തിന്​ തിരശ്ചീല വീഴു​േമ്പാൾ ഇന്ത്യയുടെ ആത്മവീര്യം അവരുടെ ഉള്ളുലക്കുന്നുണ്ടാകും. അരങ്ങേറ്റ​ ടെസ്റ്റിനിറങ്ങിയ വാഷിങ്​ടൺ സുന്ദറും ഇ​ൗ പരമ്പരയിൽ അരങ്ങേറിയ പേസ്​ബൗളർ ഷർദുൽ താക്കൂറും ചേർന്ന് ഏഴാംവിക്കറ്റിൽ ​ കൂട്ടിച്ചേർത്ത 123 റൺസിന്‍റെ കൂട്ടുകെട്ട്​ ഓസീസിന്‍റെ ഇന്നത്തെ ഉറക്കം കളഞ്ഞിരിക്കും. നായകൻ ടിം പെയ്​നിന്‍റെ തലവേദന ഇരട്ടിച്ചിരിക്കും.

186 റൺസിന്​ ഇന്ത്യയുടെ ആറാം വിക്കറ്റുംവീണതോടെ ശേഷിക്കുന്ന ബാറ്റ്​ പിടിക്കാനറിയുന്ന ബൗളർമാരെയും അസ്സൽ ബൗളർമാരെയും എളുപ്പത്തിൽ പുറത്താക്കാമെന്നായിരുന്നു ഓസീസ്​ പ്രതീക്ഷകൾ. പക്ഷേ താക്കൂറും സുന്ദറും ഞെട്ടിച്ചുകളഞ്ഞു. 144 പന്തിൽ നിന്നും 62 റൺസെടുത്ത സുന്ദറും 115 പന്തുകളിൽ നിന്നും 67 റ​ൺസെടുത്ത ഷർദുൽ താക്കൂറും ഏകദി​ശയിലേക്ക്​ ചാഞ്ഞുകൊണ്ടിരുന്ന ഗബ്ബ ടെസ്റ്റിനെ വീണ്ടും പോരാട്ടക്കളമാക്കി മാറ്റി. ​കമ്മിൻസും സ്റ്റാർക്കും ഹേസൽവുഡും ലിയോണും അടക്കമുള്ള ഓസീസ്​ ബൗളർമാർക്ക്​ പന്തെറിഞ്ഞ്​ പന്തെറിഞ്ഞ്​ ദേഷ്യം പിടിച്ചു.

ആസ്​ട്രേലിയയുടെ ഒന്നാം ഇന്നിങ്​സ്​ സ്​കോറായ 369 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ ഫോളോ ഓൺ വരെ ഭയന്നിരുന്ന നിമിഷത്തിൽ നിന്നും 33 റൺസകലെ മാത്രമാണ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

ഗാബ്ബയിലെ പിച്ചിൽ ഒറ്റ ഇന്നിങ്​സ്​ കൊണ്ട്​ ഒരു പിടി റെക്കോഡാണ്​ ഷർദുലും വാഷിങ്​ടൺ സുന്ദറും കുറിച്ചത്​.

-1991ൽ ഇന്ത്യൻ ടീം ഗാബ്ബയിൽ കളിച്ചപ്പോൾ കപിൽദേവും മനോജ്​ പ്രഭാകറും കൂടി ഏഴാം വിക്കറ്റിൽ നേടിയ 58 റൺസ്​ എന്ന റെക്കോഡ്​ തിരുത്തിക്കുറിച്ചു.

-ഓസീസ്​ മണ്ണിൽ ഏഴാം നമ്പറിൽ അരങ്ങേറ്റം കുറിച്ച ഒരു താരത്തി​െൻറ ഉയർന്ന സ്​കോർ വാഷിങ്​ടണി​‍െൻറ പേരിലായി. 110 വർഷം മുമ്പ്​ (1911) ഇംഗ്ലണ്ടി​‍െൻറ ഫ്രാങ്ക്​ ഫോസ്​റ്ററി​ന്‍റെ നേട്ടമാണ്​ മറികടന്നത്​.

-അരങ്ങേറ്റ ടെസ്​റ്റിൽ മൂന്ന്​ വിക്കറ്റും അർധസെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യക്കാരനായും സുന്ദർ മാറി.

സചിൻ ടെണ്ടുൽക്കർ, വിരാട്​ കോഹ്​ലി, വി.വി.എസ്​ ലക്ഷ്​മൺ അടക്കമുള്ള ക്രിക്കറ്റ്​ ഇതിഹാസങ്ങൾ ഇരുവരെയും അഭിനന്ദിച്ച്​ രംഗത്തെത്തി​. നെറ്റ്​സിൽ പന്തെറിയാനെത്തിയവരും അര​േങ്ങറ്റം കൊതിച്ചെത്തിയവരും പന്തുകൊണ്ടും ബാറ്റും കൊണ്ടും കാണിക്കുന്ന ഈ പോരാട്ട വീര്യം കംഗാരുക്കളെ വിറളിപ്പിടിക്കുന്നുണ്ടാകും. നടരാജനും സുന്ദറും ഠാക്കൂറും സിറാജുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്‍റെ വീരേതിഹാസങ്ങളുടെ ഏടിലേക്ക്​ സ്വന്തം പേരെഴുതിച്ചേർക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiaShardul ThakurWashington Sundar
Next Story