Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra modi
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ജന്മദിനം...

മോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്​മ ദിനം' ആയി ആചരിച്ച്​ ഇന്ത്യൻ യുവത

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്​മ ദിന'മായി ആചരിച്ച്​ രാജ്യത്തെ യുവാക്കൾ. സെപ്​റ്റംബർ 17നാണ്​ മോദിയുടെ ജന്മദിനം. സമൂഹമാധ്യമങ്ങളിൽ മുതിർന്ന നേതാക്കളടക്കം മോദിക്ക്​ ആശംസകളുമായി എത്തിയിരുന്നു. എന്നാൽ, 'സെപ്​റ്റംബർ 17 ദേശീയ തൊഴിലില്ലായ്​മ ദിനം' എന്ന ഹാഷ്​ടാഗോടെയാണ്​ യുവജനങ്ങൾ മോദിക്ക്​ ആശംസയറിച്ചത്​. മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്​മ ദിനമായി ആചരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഇതോടെ 'നാഷനൽ അൺഎംപ്ലോയ്​ഡ്​ ഡേ' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങായി. ലക്ഷക്കണക്കിനുപേർ ഹാഷ്​ടാഗ്​ ഏറ്റെടുത്തു. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയർന്നതും തൊഴിലില്ലാത്ത യുവജനങ്ങളുടെ ആത്​മഹത്യ വർധിച്ചതുമാണ്​ പ്രതിഷേധത്തിന്​ കാരണം. ദേശീയ തൊഴിലില്ലായ്​മ ദിനത്തെ പിന്തുണക്കുന്നു എന്ന വാചകങ്ങളോടെ നിരവധിപേർ കുറിപ്പുകൾ പങ്കുവെച്ചു. ദേശീയ തൊഴിലില്ലായ്​മ ദിനത്തോടനുബന്ധിച്ച്​ വരും ദിവസങ്ങളിൽ യുവജനങ്ങളോട്​ ദേശീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ ആഹ്വാനവുമായും നിരവധി പേർ എത്തി.

വർഷംതോറും രണ്ടുകോടി തൊഴിൽ സൃഷ്​ടിക്കുമെന്ന വാഗ്​ദാനവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാരി​െൻറ കാലയളവിൽ മുൻവർഷങ്ങളേക്കാൾ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയരുകയായിരുന്നു. സ്​ഥിരംതൊഴ​ിലെന്ന സ്വപ്​നത്തിന്​ വിലങ്ങുതടിയായി വ്യാവസായിക മേഖലയിൽ കരാർ നിയമനം ഏർപ്പെടുത്താനുള്ള തൊഴിൽ നിയമ ഭേദഗതിയും വിവാദങ്ങൾക്ക്​ വഴിതുറന്നിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ യുവാക്കൾക്ക്​ തൊഴിൽ അവസരം വാഗ്​ദാനം ചെയ്യുന്ന വ്യാവസായിക മേഖലയും നിരാശപ്പെടുത്തി.​ കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്തും ചർച്ചയായിരുന്നു.


സി.എം.ഐ.ഇയുടെ കണക്കുപ്രകാരം 2020 ആഗസ്​റ്റിൽ ഇന്ത്യയുടെ തൊഴിലില്ലായ്​മ നിരക്ക്​ 8.35 ശതമാനമാണ്​. നഗര പ്രദേശങ്ങളിൽ ഇത്​ 9.83ഉം ഗ്രാമപ്രദേശങ്ങളിൽ 7.65 ശതമാനവുമായിരുന്നു. ജൂലൈയിൽ രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക്​ 7.40 ശതമാനവും മേയിൽ 21.73 ശതമാനവും ഏപ്രിലിൽ ഉയർന്ന നിരക്കായ 23.52 ശതമാനവുമായിരുന്നു.

2020 ജനുവരിയിൽ നാഷനൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം 2018ൽ ഓരോ മണിക്കൂറിലും ഒരു തൊഴിലില്ലാത്തയാൾ ആത്മഹത്യ ചെയ്യുന്നുണ്ട്​. കോവിഡ്​ പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഇവ ഉയർന്നുവെന്നാണ്​ വിലയിരുത്തൽ. രാജ്യത്ത്​ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വൻ തൊഴിൽ നഷ്​ടമാണ്​ റ​ിപ്പോർട്ട്​ ചെയ്​തത്​. ജൂ​ൈലയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്ക്​ തൊഴിൽ നഷ്​ടമായിരുന്നു. സംഘടിത മേഖലയിൽ മാത്രം രണ്ടു​കോടി പേർക്ക്​ തൊഴിൽ നഷ്​ടമുണ്ടായെന്നുമാണ്​ വിലയിരുത്തൽ.

Latest Video


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Happy Birthday PM ModiNational Unemployment Day
News Summary - Indian Youths celebrating National Unemployment Day occasion PM Narendra Modi Birthday
Next Story