യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവെച്ചു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി
text_fieldsശ്രുതി ചതുർവേദി
ന്യൂഡൽഹി: ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചു.
ലഗേജിൽ സംശയാസ്പദമായി പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണിത്. പബ്ലിക് റിലേഷൻസ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുർവേദി.
പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ട് മണിക്കൂർ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥൻ ശരീര പരിശോധന നടത്തുകയും ചെയ്തു. അമേരിക്കയിലെ അലാസ്കയിലുള്ള ആങ്കറേജ് വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി എക്സിലൂടെ പങ്ക് വെച്ചു.
'പൊലീസും എ.ഫ്ബി.ഐയും ചോദ്യം ചെയ്തെങ്കിലും വളരെ മോശമായാണ് പെരുമാറിയത്. ഫോൺ, വാലറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ പിടിച്ചെടുക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തുകയും ചെയ്തു. ഫോൺ വിളിക്കാൻ പോലും അനുവാദം നൽകിയില്ല. വിശ്രമമുറി ഉപയോഗിക്കാൻ അനുമതി നിഷേധിക്കുകയും വിമാനയാത്ര ഒഴിവാക്കുകയും ചെയ്തു. ആ അവസ്ഥ ഭീകരമാണ്'. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തത്. ശ്രുതി ചതുർവേദിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ച് കമന്‍റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

