ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ അതിർത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യൻ യുവതി കസ്റ്റഡിയിൽ
text_fieldsശ്രീനഗർ: ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെത്തി. കാർഗിൽ ജില്ലയിലെ അവസാന ഗ്രാമത്തിൽ നിന്നാണ് ഇവർ പാകിസ്താനിലേക്ക് എത്തിയത്. ഇന്ത്യൻ സെക്യൂരിറ്റി ഏജൻസികളുടേയും ഇന്റലിജൻസ് ഏജൻസികളുടേയും കണ്ണുവെട്ടിച്ചാണ് ഇവർ പലായനം ചെയ്തത്.
നോർത്ത് നാഗ്പൂർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിതയാണ് അനധികൃതമായി അതിർത്തികടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ അട്ടാരി വഴി ഇവർ അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.
നിലവിൽ പാകിസ്താൻ ഏജൻസികളുടെ കസ്റ്റഡിയിലാണ് സുനിതയുള്ളതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്. അതേസമയം, ഇക്കാര്യത്തിൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല.
മെയ് 14ാം തീയതി 15കാരനായ മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് സുനിത നിയന്ത്രണരേഖക്ക് സമീപത്തേക്ക് എത്തിയത്. സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ലഡാക് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സുനിതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അതേസമയം, സുനിതക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലുമാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

