കോവിഡ്: പാകിസ്താനിൽ കുടുങ്ങിയ 300 ഇന്ത്യക്കാർ നാട്ടിലേക്ക്
text_fieldsഇസ്ലാമാബാദ്: കോവിഡ്-19 മൂലം പാകിസ്താനിൽ കുടുങ്ങിയ 300 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ സർക്കാരിെൻറ അനുമതി ലഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച അത്താരി-വാഗ അതിർത്തി വഴി ഇവർ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
ലാഹോറിൽ പഠിക്കുന്ന ജമ്മുകശ്മീരിൽ നിന്നുള്ള 80വിദ്യാർഥികളും ബന്ധുക്കളെ കാണാൻ പോയ 12 നങ്കാന സാഹിബുമാരും സംഘത്തിലുണ്ട്. പാകിസ്താെൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് മറ്റുള്ളവർ. വെള്ളിയാഴ്ച അർധരാത്രിയോടെ ഇവരെ മടക്കി അയക്കാനുള്ള നടപടികൾ പാകിസ്താൻ പൂർത്തിയാക്കി.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കുടുങ്ങിയ 176 പാക്പൗരൻമാർ അത്താരി-വാഗ അതിർത്തി വഴി ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിൽ ഭൂരിഭാഗം പേരും തീർഥാടനത്തിനാണ് ഇന്ത്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
