ഇന്ത്യൻ വാക്സിൻ ആദ്യഘട്ടം സുരക്ഷിതമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിെൻറ ആദ്യഘട്ട പരീക്ഷണം സുരക്ഷിതമെന്ന് റിപ്പോർട്ട്. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്സിൻ സുരക്ഷിതമാണെന്നും റോഹ്തക്ക് പി.ജി.ഐയില്‍ വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സവിത വർമയും ഡൽഹി എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായും വ്യക്തമാക്കി.
12 സംസ്ഥാനങ്ങളിലായി 375 വളൻറിയർമാരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. അടുത്ത ഡോസ് നൽകിയതിനുശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ കഴിയുമെന്നും ഇതിനായി സന്നദ്ധരായവരുടെ സാമ്പ്ൾ ശേഖരിച്ചുതുടങ്ങിയതായും സവിത വർമ വ്യക്തമാക്കി.

